എറണാകുളത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു
Friday, January 24, 2025 10:27 PM IST
കൊച്ചി: എറണാകുളത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. ഏലൂർ വടക്കുംഭാഗം മണലിപ്പറന്പിൽ എം.യു നിഖിൽ ആണ് മരിച്ചത്.
വെൽഡിംഗിനിടെയാണ് നിഖിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണത്. ആലുവ എടയാർ വ്യവസായ മേഖലയിലാണ് അപകടമുണ്ടായത്.