മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ സൈ​ന്യ​ത്തി​ന്‍റെ ആ​യു​ധ നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. ഏ​ഴ് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​രമാ​ണ്. അ​പ​ക​ടകാ​ര​ണ​ത്തെ​ക്കു​റി​ച്ച് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഇ​ന്ന് രാ​വി​ലെ 10.30നാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. ഭ​ണ്ഡാ​ര​യി​ലെ ജ​വ​ഹ​ർ ന​ഗ​ർ ഏ​രി​യ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഫാ​ക്ട​റി​യു​ടെ ലോം​ഗ് ടേം ​പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

ആ​ർ​ഡി​എ​ക്‌​സ് ഉ​ൽ​പാ​ദ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ സം​സ്‌​ക​രി​ക്കു​ന്ന ഫാ​ക്ട​റി സെ​ക്ഷ​നി​ലാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ എ​ല്ലാ​വ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ നാ​ഗ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.