ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ വീട്ടിൽ റെയ്ഡ്
Friday, January 24, 2025 5:27 PM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാംപ്രതിയായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ വീട്ടിൽ റെയ്ഡ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് എംഎൽഎയുടെ വീട്ടിൽ റെയ്ഡ് നടത്തിത്.
കസ്റ്റഡിയിലുണ്ടായിരുന്ന എംഎൽഎയേയുംകൊണ്ട് ഇന്ന് ഉച്ചയോടെയാണ് പോലീസ് കേണിച്ചിറയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. പോലീസ് ചില സുപ്രധാന രേഖകൾ പരിശോധിക്കുകയും പകർപ്പുകൾ എടുക്കുകയും ചെയ്തു. പരിശോധന ഒരു മണിക്കൂറിലധികം നീണ്ടുനിന്നു.
രാവിലെ പത്തോടെ കൽപ്പറ്റ പുത്തൂർവയലിലെ പോലീസ് ക്യാമ്പിലെത്തിയ ബാലകൃഷ്ണനെ കസ്റ്റഡയിൽ എടുത്ത് പകൽ ഒന്നുവരെ ചോദ്യം ചെയ്തു. പിന്നീടാണ് വീട്ടിലേക്ക് കൊണ്ടുപോയി പരിശോധന നടത്തിയത്. വ്യാഴാഴ്ച എംഎൽഎയെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.