കടുവ ആക്രമണം: സ്ഥായിയായ പരിഹാരം ആവശ്യമാണ്, രാധയുടെ വിയോഗത്തിൽ ദുഃഖിതയെന്ന് പ്രിയങ്ക
Friday, January 24, 2025 3:37 PM IST
വയനാട്: മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വിയോഗത്തിൽ താൻ അതീവ ദുഃഖിതയാണെന്ന് പ്രിയങ്ക ഗാന്ധി എംപി. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
ഈ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരം ആവശ്യമാണെന്നും പ്രിയങ്ക ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം കടുവയെ നരഭോജികളുടെ കൂട്ടത്തില്‍പെടുത്തി വെടിവച്ച് കൊല്ലുമെന്ന് മന്ത്രി ഒ.ആര്.കേളു അറിയിച്ചു.
ആദ്യം മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ മന്ത്രി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍ മടങ്ങി. നിലവില്‍ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.