ഏ​ഴാ​റ്റു​മു​ഖം: അ​തി​ര​പ്പി​ള്ളി​യി​ൽ മ​റ്റൊ​രു കാ​ട്ടാ​ന​യെ​ക്കൂ​ടി മ​സ്ത​ക​ത്തി​ൽ പ​രി​ക്കേ​റ്റ് ക​ണ്ട​താ​യി വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ. ത്രി​കോ​ണാ​കൃ​തി​യി​ലാ​ണ് പ​രി​ക്ക് ക​ണ്ട​തെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു.

ഫോ​ട്ടോ​ഗ്രാ​ഫ​റായ എ​ൻ.​വൈ. മ​നേ​ഷ് ഡി​സം​ബ​ർ അ​വ​സാ​ന​മെ​ടു​ത്ത ചി​ത്ര​ങ്ങ​ളി​ലും വി​ഡി​യോ​ക​ളി​ലു​മാ​ണ് ഈ ​ആ​ന​യു​ള്ള​ത്. ആ​ന അ​സ്വ​സ്ഥ​ത​മൂ​ലം ചെ​ളി​വാ​രി മു​റി​വി​ൽ തേ​ക്കു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യും ഇ​യാ​ൾ പ​റ​യു​ന്നു.

അ​തേ​സ​മ​യം അ​തി​ര​പ്പി​ള്ളി​യി​ല്‍ മ​സ്ത​ക​ത്തി​ല്‍ പ​രി​ക്കേ​റ്റ കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി വെ​ച്ചു നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​അ​രു​ണ്‍ സ​ഖ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ന​യ്ക്ക് ചി​കി​ത്സ ന​ൽ​കി.

വെ​റ്റി​ല​പ്പാ​റ​യ്ക്ക് സ​മീ​പ​മു​ള്ള റ​ബ​ര്‍ തോ​ട്ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന​യെ ദൗ​ത്യ​സം​ഘം നാ​ല് റൗ​ണ്ട് ആ​ണ് മ​യ​ക്കു​വെ​ടി​വെ​ച്ച​ത്. ആ​ന​യു​ടെ പി​ന്‍​കാ​ലി​ലാ​ണ് മ​യ​ക്കു​വെ​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം കാ​ടു​ക​യ​റി​യ കാ​ട്ടാ​ന ഇ​ന്ന് വീ​ണ്ടും പ​ഴ​യ സ്ഥ​ല​ത്തേ​ക്ക് ത​ന്നെ തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് ദൗ​ത്യ​സം​ഘ​ത്തി​ന് കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​യ​ത്.