വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. മൃ​ത​ദേ​ഹം സമീപത്തെ എസ്റ്റേറ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി. ഇ​വി​ടെ​നി​ന്ന് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ര്‍.

സ്ഥ​ല​ത്തെ​ത്തി​യ മ​ന്ത്രി ഒ.​ആ​ര്‍.​കേ​ളു​വി​നെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​ട​ഞ്ഞു. സ്ഥ​ല​ത്ത് ഇ​പ്പോ​ഴും പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി രാ​ധ ആ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം.

വ​ന​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് വി​വ​രം. ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് താ​ത്ക്കാ​ലി​ക വാ​ച്ച​റു​ടെ ഭാ​ര്യ​യാ​ണ് ഇ​വ​ര്‍.

ഒ​രു മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന ആ​റാ​മ​ത്തെ ആ​ളാ​ണ് രാ​ധ. മ​റ്റ് അ​ഞ്ച് പേ​രും കൊ​ല്ല​പ്പെ​ട്ട​ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലാ​ണ്.