എവേയിൽ ജയിക്കണം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും
Friday, January 24, 2025 11:03 AM IST
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 2024-25 സീസണിലെ 18-ാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ. എവേ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ടി.ജി. പുരുഷോത്തമന്റെ കീഴിൽ സ്ഥിരതയാർന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവയ്ക്കുന്നത്. പുരുഷോത്തമന്റെ ശിക്ഷണത്തിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ മൂന്നു ജയം, ഒരു സമനില, ഒരു തോൽവി എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം.