കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ നി​ന്ന് വീ​ണ്ടും കു​തി​ക്കു​ന്നു. ഇ​ന്ന് പ​വ​ന് 240 രൂ​പ​യും ഗ്രാ​മി​ന് 30 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 60,440 രൂ​പ​യി​ലും ഗ്രാ​മി​ന് 7,555 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല പ​വ​ന് 200 രൂ​പ വ​ർ​ധി​ച്ച് 49,840 രൂ​പ​യി​ലും ഗ്രാ​മി​ന് 25 രൂ​പ കൂ​ടി 6,230 രൂ​പ​യി​ലു​മെ​ത്തി.

ബു​ധ​നാ​ഴ്ച ഒ​റ്റ​യ​ടി​ക്ക് 600 രൂ​പ വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് സ്വ​ര്‍​ണ​വി​ല 60,000 ക​ട​ന്ന​ത്. തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്നു വീ​ണ്ടും മു​ന്നോ​ട്ടു​കു​തി​ച്ച​ത്. മൂ​ന്നാ​ഴ്ച കൊ​ണ്ട് 3200 രൂ​പ​യാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ ഉ​ണ്ടാ​യ വ​ര്‍​ധ​ന.

തി​ങ്ക​ളാ​ഴ്ച പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ച സ്വ​ർ​ണ​വി​ല ചൊ​വ്വാ​ഴ്ച മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് റി​ക്കാ​ർ​ഡ് കു​തി​പ്പ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 31ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 59,640 രൂ​പ​യു​ടെ റി​ക്കാ​ർ​ഡാ​ണ് ബു​ധ​നാ​ഴ്ച മ​റി​ക​ട​ന്ന​ത്.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഇ​താ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. പി​ന്നീ​ട് മൂ​ന്നു​ദി​വ​സം​കൊ​ണ്ട് വ​ർ​ധി​ച്ച​ത് 1,200 രൂ​പ​യാ​ണ്. എ​ന്നാ​ൽ നാ​ലി​ന് സ്വ​ർ​ണ​വി​ല 360 രൂ​പ കു​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സം മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷം വീ​ണ്ടും 58,000ന് ​മു​ക​ളി​ല്‍ എ​ത്തി. തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 59,000 രൂ​പ​യും പി​ന്നാ​ലെ 60,000 രൂ​പ​യും ക​ട​ക്കു​ക​യും ചെ​യ്തു.

ആ​ഗോ​ള വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും ഡോ​ള​ര്‍ ശ​ക്തി​യാ​ര്‍​ജി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഘ​ട​ക​ങ്ങ​ളു​മാ​ണ് സ്വ​ര്‍​ണ​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്‌​പോ​ട്ട് ഗോ​ള്‍​ഡ് വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 2,773 ഡോ​ള​റി​ലെ​ത്തി.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല​യി​ലും നേ​രി​യ മു​ന്നേ​റ്റ​മു​ണ്ടാ​യി. ഗ്രാ​മി​ന് ഒ​രു രൂ​പ വ​ർ​ധി​ച്ച് 99 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.