കൊ​ച്ചി: പൊ​തു​മ​ധ്യ​ത്തി​ല്‍ അ​പ​മാ​നി​ച്ചെ​ന്ന നി​ർ​മാ​താ​വ് സാ​ന്ദ്രാ തോ​മ​സി​ന്‍റെ പ​രാ​തി​യി​ൽ സം​വി​ധാ​യ​ക​ൻ ബി.​ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രേ കേ​സ്. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫാ​ണ് കേ​സി​ൽ ര​ണ്ടാം പ്ര​തി.

കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സാ​ന്ദ്ര​യു​ടെ പ​രാ​തി​യി​ൽ ഈ ​മാ​സം 16ന് ​പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 351(2) അ​നു​സ​രി​ച്ചാ​ണ് കേ​സ്.

ഹേ​മ ക​മ്മ​റ്റി​ക്ക് മു​ന്നി​ൽ മൊ​ഴി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ വൈ​രാ​ഗ്യ ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നും സി​നി​മ​യി​ൽ നി​ന്ന് ത​ന്നെ മാ​റ്റി നി​ർ​ത്തി​യെ​ന്നും സാ​ന്ദ്ര​യു​ടെ പ​രാ​തി​യി​ലു​ണ്ട്.

സാ​ന്ദ്രാ തോ​മ​സി​നോ​ട് സ​ഹ​ക​രി​ക്ക​രു​തെ​ന്ന് മ​റ്റു​ള​ള​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു, തൊ​ഴി​ൽ സ്വാ​ത​ന്ത്ര​ത്തി​ന് ത​ട​സം നി​ന്നു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ, നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യെ വി​മ​ർ​ശി​ച്ച് സാ​ന്ദ്ര രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സിനി​മ​യു​ടെ ത​ർ​ക്ക പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ൽ ലൈം​ഗി​കാ​ധി​ക്ഷേ​പം നേ​രി​ട്ടെ​ന്ന സാ​ന്ദ്ര​യു​ടെ പ​രാ​തി​യി​ൽ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ സം​ഘ​ട​ന​യു​ടെ സ​ൽ​പ്പേ​രി​ന് ക​ള​ങ്കം ഉ​ണ്ടാ​ക്കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ല്‍ നി​ന്ന് സാ​ന്ദ്ര​യെ പു​റ​ത്താ​ക്കി. എ​ന്നാ​ൽ ഇ​തി​നെ​തി​രെ സാ​ന്ദ്ര കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ ന​ട​പ​ടി കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു.