കൊ​ച്ചി : മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ഇ​ന്ന് തു​ട​ങ്ങും. ക്യാം​പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ളാ​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന്‍റെ പ്രാ​ഥ​മി​ക വാ​ദ​മാ​ണ് ഇ​ന്ന് തു​ട​ങ്ങു​ക.

ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ പ്രാ​രം​ഭ വാ​ദം തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ പു​ന​സൃ​ഷ്ടി​ച്ച രേ​ഖ​ക​ള്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ കേ​സ് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ജി.​മോ​ഹ​ന്‍​രാ​ജാ​ണ് കേ​സി​ലെ സ്പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍.

2018 ജൂ​ലൈ ര​ണ്ടി​നാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ഭി​മ​ന്യു​വി​നെ ക്യാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ത്തി​ക്കൊ​ന്ന​ത്. 2018 സെ​പ്തം​ബ​ര്‍ 26ന് ​കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. വി​ചാ​ര​ണ ക​ഴി​ഞ്ഞ വ​ര്‍​ഷം തു​ട​ങ്ങാ​നി​രി​ക്കെ കേ​സി​ലെ ചി​ല നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ കോ​ട​തി​യി​ല്‍ നി​ന്ന് ന​ഷ്ട​പ്പെ​ട്ടു.

പി​ന്നീ​ട് പ്രോ​സി​ക്യൂ​ഷ​ന്‍ ഈ ​രേ​ഖ​ക​ള്‍ പു​ന​സൃ​ഷ്ടി​ച്ച് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ വി​ചാ​ര​ണ അ​കാ​ര​ണ​മാ​യി നീ​ണ്ട് പോ​കു​ന്ന​തി​നെ​തി​രെ അ​ഭി​മ​ന്യു​വി​ന്റെ അ​മ്മ ഭൂ​പ​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മ്മ ഭൂ​പ​തി ന​ൽ​കി​യ ഹ‍​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.