കൊല്ലത്ത് പതിനാറുകാരി പ്രസവിച്ചു
Monday, January 20, 2025 10:40 AM IST
കൊല്ലം: കൊല്ലം സ്വദേശിയായ പതിനാറുകാരി പ്രസവിച്ചു. ആലപ്പുഴയിലെ ഒരു ആശുപത്രിയിലായിരുന്നു പ്രസവം.
ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിന് തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം നടത്തുകയും കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു.
പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.