തൃ​ശൂ​ര്‍: കേ​ച്ചേ​രി മ​ണ​ലി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലും വീ​ട്ടു​മ​തി​ലി​ലും ഇ​ടി​ച്ചു​ക​യ​റി യു​വാ​വ് മ​രി​ച്ചു. മ​ണ​ലി സ്വ​ദേ​ശി ചു​ങ്ക​ത്ത് വീ​ട്ടി​ൽ ഷാ​ജു​വി​ന്‍റെ മ​ക​ൻ എ​ബി​ൻ(27) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ണ​ലി സ്വ​ദേ​ശി​ക​ളാ​യ വി​മ​ല്‍(22), ഡി​ബി​ന്‍(22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ഞാ​യ​റാ​ഴ്ച രാ​ത്രി 11:30 യോ​ടെ മ​ണ​ലി ത​ണ്ടി​ലം റോ​ഡി​ലാ​ണ് അ​പ​ക​ടം. കു​ന്നം​കു​ളം പോലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.