ഗോവയിൽ പാരാഗ്ലൈഡർ തകർന്നുവീണ് രണ്ടു പേർ മരിച്ചു
Monday, January 20, 2025 3:58 AM IST
പനാജി: ഗോവയിൽ പാരാഗ്ലൈഡർ തകർന്നു വീണ് രണ്ടു പേർ മരിച്ചു. പൂന സ്വദേശി ശിവാനി ഡേബിൾ(27), നേപ്പാൾ സ്വദേശി സുമൽ നേപ്പാളി(26) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകുന്നേരം കേരി ഗ്രാമത്തിലെ മലഞ്ചെരുവിൽനിന്നാണ് പാരാഗ്ലൈഡർ പറന്നുയർന്നത്.
പാരാഗ്ലൈഡിംഗിന് അനുമതിയില്ലായിരുന്നുവെന്ന് ഗോവ ടൂറിസം വകുപ്പ് അറിയിച്ചു. അനധികൃതമായി പാരാഗ്ലൈഡിംഗ് നടത്തിയതിന് കന്പനി ഉടമ ശേഖർ റായിസാദയ്ക്കെതിരേ പോലീസ് കേസെടുത്തു. പാരാ ഗ്ലൈഡിംഗ് ഇൻസ്ട്രക്ടറാണ് സുമൻ നേപ്പാളി.