16 കാരനെ പോലീസ് മർദിച്ചതായി പരാതി
Monday, January 20, 2025 12:02 AM IST
തൃശൂര്‍: വിദ്യാർഥിയെ പോലീസ് മർദിച്ചതായി പരാതി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. തൃശൂര്‍ തളിക്കുളം തമ്പാൻകടവ് സ്വദേശി സി.എം. ജിഷ്ണു (16) വിനാണ് മർദനമേറ്റത്. എസ്ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.
ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്റെ പേരിലാണ് പോലീസിന്റെ നടപടി. പോലീസ് പിടിച്ചുകൊണ്ടുപോയി സ്റ്റേഷനിൽ വച്ച് മര്‍ദിച്ചതായാണ് പരാതി.
സ്റ്റേഷനിൽ നിന്ന് തിരികെ വീട്ടിലേക്ക് അയച്ചപ്പോള്‍ കുട്ടിക്ക് ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.