ഒരു വയസുകാരിയുടെ ശ്വാസനാളത്തിൽ എൽഇഡി ബൾബ്; നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്ത് ഡോക്ടർമാർ
Sunday, January 19, 2025 11:53 PM IST
മധുര: ഒരു വയസുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ എൽഇഡി ബൾബ് ഡോക്ടർമാർ പുറത്തെടുത്തു. തമിഴ്നാട്ടിലെ മധുരയിൽ ആണ് സംഭവം.
കടുത്ത പനിയും ശ്വാസംമുട്ടും ചുമയും മൂലം കുട്ടി അവശനിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ശ്വാസനാളത്തിൽ എൽഇഡി ബൾബ് കുടുങ്ങിയതായി കണ്ടെത്തിയത്.
തുടർന്ന് ഡോക്ടർമാർ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. കളിപ്പാട്ടത്തിന്റെ റിമോട്ടിൽ നിന്നുള്ള എൽഇഡി ബൾബാണ് കുട്ടിയുടെ ശ്വാസനാളത്തിൽനിന്ന് കണ്ടെത്തിയത്.