ബസിൽ മെത്താംഫിറ്റമിനുമായി വരുന്നതിനിടെ യുവാവ് പിടിയിൽ
Sunday, January 19, 2025 9:45 PM IST
വയനാട്: മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. മാനന്തവാടി അഞ്ചുകുന്ന് സ്വദേശി മുഹമ്മദ് റാഫി ആണ് പിടിയിലായത്.
14.611 ഗ്രാം മെത്താംഫിറ്റമിൻ ഇയാളുടെ പക്കൽനിന്ന് പിടിച്ചെടുത്തു. ബസിൽ മയക്കുമരുന്നുമായി എത്തിയ ഇയാൾ വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്.
വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സംഘമാണ് പ്രതിയെ പിടികൂടിയത്.