റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു
Sunday, January 19, 2025 8:34 PM IST
കണ്ണൂര്‍: റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു. കണ്ണൂർ പള്ളിയാം മൂല ബീച്ച് റോഡിൽ ആണ് സംഭവം.
ഖലീഫ മൻസിലിലെ വി.എൻ. മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകൻ മുആസ് ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു.
അപകടം നടന്ന ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കുശേഷം കുട്ടിയുടെ ഖബറടക്കം നടക്കും.