മും​ബൈ: ബോ​ളി​വു​ഡ് താരം സെ​യ്ഫ് അ​ലി ഖാ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഷെ​രീ​ഫു​ൾ ഇ​സ്ലാം ഷെ​ഹ്‌‌​സാ​ദി​നെ അ​ഞ്ചു​ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. 14 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​ൽ വേ​ണ​മെ​ന്നാ​ണ് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​യ പ്ര​തി ഇ​ന്നു ​രാ​വി​ലെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഷെ​രീ​ഫു​ൾ ഇ​സ്‌​ലാം ഷെ​ഹ്‌‌​സാ​ദ് അ​ഞ്ച് മാ​സം മു​മ്പാ​ണ് മും​ബ​യി​ലെ​ത്തി​യ​ത്. അ​ന​ധി​കൃ​ത​മാ​യി​ട്ടാ​ണ് ഇ​യാ​ൾ ഇ​ന്ത്യ​യി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​വ​ർ​ച്ച ന​ട​ത്താ​നാ​ണ് പ്ര​തി ന​ട​ന്‍റെ വീ​ട്ടി​ൽ ക​യ​റി​യ​ത്. സെ​ലി​ബ്രി​റ്റി​ക​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ൽ വ​ൻ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തി​ക്ക​റി​യാ​മാ​യി​രു​ന്നു.

മും​ബൈ​യി​ൽ ഹൗ​സ് കീ​പ്പിം​ഗ് ഏ​ജ​ൻ​സി​യി​ൽ ജോ​ലി ചെ​യ്തു‌​വ​രി​ക​യാ​യി​രു​ന്നു പ്ര​തി. ക​വ​ർ​ച്ച​ക്കാ​യി പ്ര​തി​യെ മ​റ്റാ​രെ​ങ്കി​ലും സ​ഹാ​യി​ച്ചോ​യെ​ന്ന​തും അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.