ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​ന് പ​രി​സ​മാ​പ്തി കു​റി​ച്ച് ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വ​ലി​യ ഗു​രു​തി ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റു​വ​രെ പ​മ്പ​യി​ല്‍ നി​ന്ന് ഭ​ക്ത​രെ ക​ട​ത്തി​വി​ടും. സ​ന്നി​ധാ​ന​ത്ത് രാ​ത്രി 10 വ​രെ മാ​ത്ര​മാ​ണ് ദ​ര്‍​ശ​നം.

ഇ​ന്ന് അ​ത്താ​ഴ​പൂ​ജ​യ്ക്കു ശേ​ഷം മ​ണി​മ​ണ്ഡ​പ​ത്തി​ന് മു​മ്പി​ല്‍ ന​ട​ക്കു​ന്ന ഗു​രു​തി​യോ​ടെ ഈ ​സീ​സ​ണി​ലെ മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​നം സ​മാ​പി​ക്കും. രാ​ത്രി 11ന് ​ന​ട​അ​ട​ച്ച​ശേ​ഷം മാ​ളി​ക​പ്പു​റം മ​ണി​മ​ണ്ഡ​പ​ത്തി​ന് മു​ന്നി​ൽ പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി തൃ​ക്കേ​ട്ട​നാ​ൾ രാ​ജ​രാ​ജ വ​ർ​മ്മ​യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​കും വ​ലി​യ ഗു​രു​തി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി രാ​ജ​രാ​ജ വ​ര്‍​മ​യ്ക്കു മാ​ത്ര​മാ​ണ് ദ​ര്‍​ശ​നം. പു​ല​ര്‍​ച്ചെ 5.30ന് ​ഗ​ണ​പ​തി​ഹോ​മ​ത്തി​നു ശേ​ഷം തി​രു​വാ​ഭ​ര​ണ മ​ട​ക്ക​ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ടും. രാ​ജ​പ്ര​തി​നി​ധി​യു​ടെ ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം 6.30ന് ​മേ​ല്‍​ശാ​ന്തി അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ വി​ഭൂ​തി​യ​ഭി​ഷേ​കം ന​ട​ത്തി ഹ​രി​വ​രാ​സ​നം ചൊ​ല്ലി ന​ട അ​ട​യ്ക്കും.

തു​ട​ർ​ന്ന് താ​ക്കോ​ൽ​ക്കൂ​ട്ട​വും പ​ണ​ക്കി​ഴി​യു​മാ​യി പ​തി​നെ​ട്ടാം പ​ടി​യി​റ​ങ്ങി താ​ഴെ തി​രു​മു​റ്റ​ത്ത് കാ​ത്തു​നി​ൽ​ക്കു​ന്ന രാ​ജ​പ്ര​തി​നി​ധി​ക്ക് കൈ​മാ​റും. ഇ​വ സ്വീ​ക​രി​ച്ച ശേ​ഷം മേ​ൽ​ശാ​ന്തി​ക്ക് തി​രി​കെ ന​ൽ​കും.

അടുത്ത ഒ​രു വ​ർ​ഷ​ത്തെ പൂ​ജ​ക​ൾ ന​ട​ത്താ​ൻ അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ക്കും. തു​ട​ർ​ന്ന് രാ​ജ​പ്ര​തി​നി​ധി തി​രു​വാ​ഭ​ര​ണ​ത്തോ​ടൊ​പ്പം പ​ന്ത​ള​ത്തേ​ക്ക് മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ക്കും.