തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​ഡോ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ഒ​യാ​സി​സ് കൊ​മേ​ഴ്സ്യ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​ക്ക് ക​ഞ്ചി​ക്കോ​ട് ബ്രൂ​വ​റി തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ സ​ർ​ക്കാ​ർ വി​ശ്വാ​സ​വ​ഞ്ച​ന​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ബി ​ജെ പി ​സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ.

മ​ദ്യ​ന​യ​ത്തെ സം​ബ​ന്ധി​ച്ച എ​ൽ ഡി ​എ​ഫി​ന്‍റെ 2016 ലെ ​പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണി​ത്. വ​ലി​യ അ​ഴി​മ​തി ല​ക്ഷ്യ​മി​ട്ടു​ള്ള ന​ട​പ​ടി ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ത്തി​ന് കാ​ര​ണ​മാ​വും.

ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​യി​ൽ പ​ങ്കു​ള്ള ക​മ്പ​നി​യു​മാ​യു​ണ്ടാ​ക്കി​യ ക​രാ​ർ സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ വി​ശ്വാ​സ​ത​യും ത​ക​ർ​ക്കു​ന്ന​താ​ണ്. ടെ​ൻ​ഡ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പോ​ലും പാ​ലി​ക്കാ​തെ ബ്രൂ​വ​റി അ​നു​വ​ദി​ച്ച​ത് അ​ഴി​മ​തി​യാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും മ​ദ്യ​ലോ​ബി​ക്ക് കീ​ഴ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

മ​ദ്യ​ല​ഭ്യ​ത കു​റ​യ്ക്കാ​നും, നി​രോ​ധ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും, ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ​യും പ്ര​ച​ര​ണ​ങ്ങ​ളി​ലൂ​ടെ​യും മ​ദ്യ​ത്തി​നെ​തി​രാ​യ പൊ​തു​ജ​ന അ​വ​ബോ​ധം വ​ള​ർ​ത്താ​നും ശ്ര​മി​ക്കേ​ണ്ട സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ ക​ട​മ മ​റ​ന്നി​രി​ക്കു​ക​യാ​ണ്.

ബാ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് എ​ട്ടു​വ​ർ​ഷം കൊ​ണ്ട് ബാ​റു​ക​ളു​ടെ എ​ണ്ണം 29ൽ ​നി​ന്നും ആ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ എ​ത്തി​ച്ചു.

പാ​ല​ക്കാ​ടി​നെ പോ​ലെ ജ​ല​ല​ഭ്യ​ത കു​റ​ഞ്ഞ ജി​ല്ല​യി​ൽ ബ്രൂ​വ​റി വ​രു​ന്ന​ത് വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വും. ഭൂ​ഗ​ർ​ഭ ജ​ല​ദൗ​ർ​ല​ഭ്യം കൂ​ട്ടു​വാ​ൻ മാ​ത്ര​മേ ഇ​ത് കാ​ര​ണ​മാ​വു​ക​യു​ള്ളൂ. 2018ലും 2020​ലും പി​ൻ​വാ​തി​ലി​ലൂ​ടെ ബ്രൂ​വ​റി കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്.

2011ൽ ​യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന മ​ദ്യ​ന​യ അ​ഴി​മ​തി​ക്ക് സ​മാ​ന​മാ​ണി​ത്. ബാ​ർ​ക്കോ​ഴ അ​ഴി​മ​തി​ക്ക് ശേ​ഷം വ​ലി​യ കും​ഭ​കോ​ണ​ത്തി​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും കെ ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.