പി.സി.ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി
Saturday, January 18, 2025 10:52 PM IST
കോട്ടയം: വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചു.
കോട്ടയം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. 18 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്.
വിവാദ ചാനല്‍ ചര്‍ച്ചയുടെ വീഡിയോയും ഉള്ളടക്കവും എഴുതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.