തലശേരിയിൽ വയോധികയ്ക്ക് നേരെ ആക്രമണം
Saturday, January 18, 2025 8:45 PM IST
കണ്ണൂർ: തലശേരിയിൽ വയോധികയ്ക്ക് നേരെ ആക്രമണം. എരഞ്ഞോളിയിലെ കൂളിബസാറിൽ ഒറ്റയ്ക്ക് താമസിക്കുന്ന അറുപതുകാരിക്ക് നേരെയാണ് നേരെയാണ് ആക്രമണം നടന്നത്. സഹകരണ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
വയോധികയുടെ അവരുടെ സുഹൃത്തായ സ്ത്രീയാണ് ക്വാർട്ടേഴ്സിൽ രക്തം വാർന്ന് കിടക്കുന്ന രീതിയിൽ വയോധികയെ കണ്ടത്. തലയിൽ കല്ലുകൊണ്ടോ മറ്റോ അടിച്ച രീതിയിലാണ് പരിക്കെന്നാണ് പോലീസ് പറയുന്നത്. മോഷണ ശ്രമത്തിനിടെയാണോ അക്രമമെന്ന് സംശയമുണ്ട്.
സംഭവത്തിൽ ബംഗാൾ സ്വദേശിയായ തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.