തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് വീടിന്റെ മതിൽ തകർന്നു
Saturday, January 18, 2025 8:02 PM IST
തിരുവനന്തപുരം: കാട്ടുപുതുശേരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് വീടിന്റെ മതിൽ തകർന്നു. മറ്റ് വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് ബസ് വീടിന്റെ മതിലിൽ ഇടിച്ചത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മൊട്ടമൂട് ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. ആയൂരിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവറുടെ കാലിലെ മസിൽ വലിഞ്ഞതോടെയാണ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങളിലും വീടിന്റെ മതിലിലും ഇടിച്ചു നിന്നത്. അപകട സമയത്ത് ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ലുകളും മുൻഭാഗവും തകർന്നു.