വ​ഡോ​ദ​ര: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഫൈ​ന​ലി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ക​ർ​ണാ​ട​ക​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. 50 ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 348 റ​ൺ​സാ​ണ് ക​ർ​ണാ​ട​ക എ​ടു​ത്ത​ത്.

സ്മ​ര​ൺ ര​വി​ച​ന്ദ്ര​ന്‍റെ സെ​ഞ്ചു​റി​യു​ടേ​യും അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ മി​ന്നി കൃ​ഷ്ണ​ന്‍ ശ്രീ​ജി​തി​ന്‍റെ​യും അ​ഭി​ന​വ് മ​നോ​ഹ​റി​ന്‍റെ​യും പ്ര​ക​ടന​ത്തി​ന്‍റെ മി​ക​വി​ലാ​ണ് ക​ർ​ണാ​ട​ക വ​ന്പ​ൻ സ്കോ​ർ നേ​ടി​യ​ത്.

92 പ​ന്തി​ൽ 101 റ​ണ്‍​സെ​ടു​ത്ത സ്മ​ര​ണ്‍ ര​വി​ച​ന്ദ്ര​നാ​ണ് ക​ര്‍​ണാ​ട​ക​യു​ടെ ടോ​പ് സ്കോ​റ​ര്‍. കൃ​ഷ്ണ​ന്‍ ശ്രീ​ജി​ത്ത് 74 പ​ന്തി​ല്‍ 78 റ​ണ്‍​സ​ടി​ച്ച​പ്പോ​ള്‍ അ​ഭി​ന​വ് മ​നോ​ഹ​ര്‍ 42 പ​ന്തി​ല്‍ 79 റ​ൺ​സ​ടി​ച്ചു.

വി​ദ​ര്‍​ഭ​ക്കാ​യി ദ​ര്‍​ശ​ന്‍ നാ​ല്‍​ക്ക​ണ്ടെ​യും ന​ചി​കേ​ത് ഭൂ​തെ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ടോ​സ് ന​ഷ്ട​മാ​യി ക്രീ​സി​ലി​റ​ങ്ങി​യ ക​ര്‍​ണാ​ട​ക​യു​ടെ തു​ട​ക്കം പാ​ളി​യി​രു​ന്നു. 15 ഓ​വ​റി​ല്‍ 67 റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ ക്യാ​പ്റ്റ​ന്‍ മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍(31), ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍(8), അ​നീ​ഷ് കെ ​വി(23) എ​ന്നി​വ​രെ ന​ഷ്ട​മാ​യി പ​ത​റി​യ ക​ര്‍​ണാ​ട​ക​യെ നാ​ലാം വി​ക്ക​റ്റി​ല്‍ സ്മ​ര​ണ്‍ ര​വി​ച​ന്ദ്ര​നും കൃ​ഷ്ണ​ൻ ശ്രീ​ജി​ത്തും ചേ​ര്‍​ന്ന്160 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടാ​ണ് ക​ർ​ണാ​ട​ക​യെ ക​ര​ക​യ​റ്റി​യ​ത്.