വിദ്യാർഥിയെ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച സംഭവം; നടപടി സ്വീകരിക്കുമെന്ന് പോലീസ്
Saturday, January 18, 2025 12:33 PM IST
കോട്ടയം: പാലാ നഗരത്തിലെ സ്കൂളില്‍ വിദ്യാര്‍ഥിയെ നഗ്നനാക്കി വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പോലിസ്. സംഭവത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും പോലിസ് പറഞ്ഞു.
അധ്യാപകര്‍ ക്ലാസില്‍ ഇല്ലാതിരുന്ന സമയത്ത് കുട്ടികൾ പുഷ്പ സിനിമയിലെ രംഗം അനുകരിച്ചതാണെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് രക്ഷിതാവ് പാലാ പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. ആരോഗ്യ ശിശുക്ഷേമ മന്ത്രി വീണ ജോര്‍ജും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.