ക​ണ്ണൂ​ര്‍: എ​ര​ഞ്ഞോ​ളി​യി​ൽ ആം​ബു​ല​ന്‍​സി​ന്‍റെ വ​ഴി​മു​ട​ക്കി​യ​ത് പി​ണ​റാ​യി സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ര്‍ രാ​ഹു​ൽ രാ​ജ്. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഇ​യാ​ളി​ല്‍​നി​ന്ന് 5000 രൂ​പ പി​ഴ ഈ​ടാ​ക്കി. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ല്‍ ക​തി​രൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

കാ​ർ ആം​ബു​ല​ൻ​സി​ന്‍റെ വ​ഴി ത​ട​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് രോ​ഗി മ​രി​ച്ചിരുന്നു. മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി റു​ക്കി​യ (61) ആ​ണ് മ​രി​ച്ച​ത്.

എ​ര​ഞ്ഞോ​ളി നാ​യ​നാ​ർ റോ​ഡി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന റു​ക്കി​യ​യെ നി​ല ഗു​രു​ത​ര​മാ​യ​തോ​ടെ ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ആം​ബു​ല​ന്‍​സി​ല്‍ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ പ​ല ത​വ​ണ ഹോ​ൺ മു​ഴ​ക്കി​യെ​ങ്കി​ലും മു​ന്നി​ൽ പോ​യ കാ​ർ ആം​ബു​ല​ൻ​സി​ന് വ​ഴി ന​ൽ​കി​യി​ല്ല. അ​ര​മ​ണി​ക്കൂ​റോ​ളം ആം​ബു​ല​ൻ​സി​ന് ത​ട​സ​മു​ണ്ടാ​ക്കി കാ​ർ മു​ന്നി​ൽ തു​ട​ർ​ന്നു. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും റു​ക്കി​യ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. അ​തേ​സ​മ​യം ആം​ബു​ല​ന്‍​സി​ന്‍റെ സൈ​റ​ന്‍ താ​ന്‍ കേ​ട്ടി​ല്ലെ​ന്നും മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച​ത് ബോ​ധ​പൂ​ര്‍​വ​മ​ല്ലെ​ന്നു​മാ​ണ് ഡോ​ക്ട​റു​ടെ വി​ശ​ദീ​ക​ര​ണം.