മ​ല​പ്പു​റം: ഭ​ർ​ത്താ​വി​ന്‍റെ​യും കു​ടും​ബ​ക്കാ​രു​ടെ​യും അ​ധി​ക്ഷേ​പ​ത്തെ തു​ട​ർ​ന്ന് ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ യു​വ​ജ​ന ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​നി ഷ​ഹാ​ന മും​താ​സ് (19) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

മ​ല​പ്പു​റം ജി​ല്ല​യി​ൽ ന​ട​ന്ന യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ലാ​ണ് ചെ​യ​ർ​മാ​ൻ എം.​ഷാ​ജ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ്ത്രീ​ത്വ​ത്തി​നെ​തി​രാ​യ എ​ല്ലാ അ​തി​ക്ര​മ​ങ്ങ​ളി​ലും ക​മ്മീ​ഷ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് റി​പ്പോ​ർ​ട്ട്‌ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ന​സി​ക പീ​ഡ​നം മൂ​ല​മാ​ണ് പെ​ണ്‍​കു​ട്ടി മ​രി​ച്ച​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നി​റ​ത്തി​ന്‍റെ പേ​രി​ല്‍ ഭ​ര്‍​ത്താ​വ് നി​ര​ന്ത​രം മാ​ന​സി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. മും​താ​സി​ന് നി​റം കു​റ​വാ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു കു​റ്റ​പ്പെ​ടു​ത്ത​ല്‍.

ഇ​തി​ന്‍റെ പേ​രി​ല്‍ വി​വാ​ഹ ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു. ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കാ​ന്‍ അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞും അ​വ​ഹേ​ളി​ച്ചു. ഭ​ര്‍​ത്താ​വ് മൊ​റ​യൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ല്‍ വാ​ഹി​ദി​നും മാ​താ​പി​താ​ക്ക​ള്‍​ക്കും എ​തി​രെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം രം​ഗ​ത്ത് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ മേ​യ് 27 ന് ​ആ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും വി​വാ​ഹം.