ക​ണ്ണൂ​ർ: വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ ഉ​ഗ്ര​ശേ​ഷി​യു​ള്ള പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് ന​വ​ജാ​ത ശി​ശു​ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. 22 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് അ​പ​സ്മാ​ര​മു​ൾ​പ്പെ​ടെ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തൃ​പ്പ​ങ്ങോ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ഷ്റ​ഫ്- റ​ഫാ​ന ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞി​നെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യു​മാ​യി സ​മീ​പ​ത്തെ വീ​ട്ടി​ൽ ന​ട​ന്ന വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് ഉ​ഗ്ര​ശേ​ഷി​യു​ള്ള പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ച്ച​ത്.

ശ​ബ്ദം കേ​ട്ട് കു​ഞ്ഞി​ന്‍റെ ജീ​വ​ൻ പോ​യെ​ന്ന് ക​രു​തി​യെ​ന്നും പൊ​ട്ടി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞി​ട്ടും വ​ക​വ​ച്ചി​ല്ലെ​ന്നും കു​ഞ്ഞി​നെ പ​രി​ച​രി​ക്കു​ന്ന സ്ത്രീ ​പ​റ​യു​ന്നു.​വ​ര​നെ ആ​ന​യി​ക്കു​ന്ന ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു ഉ​ഗ്ര​ശ​ബ്ദ​മു​ള്ള സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ഘോ​ഷം.

ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം കൊ​ള​വ​ല്ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.