ഡൽഹി തെരഞ്ഞെടുപ്പ്: ഒൻപത് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി
Thursday, January 16, 2025 11:57 PM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിലെ നാലാം ഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി. ഒൻപത് സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.
ഇതോടെ ഡൽഹിയിൽ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 68 ആയി. ബാക്കിയുള്ള രണ്ട് സീറ്റുകളിൽ എൻഡിഎയിലെ ഘടകക്ഷികളായ ജെഡി-യുവും എൽജെപിയും മത്സരിക്കും.
ബിജെപിയുടെ നാലാംഘട്ട സ്ഥാനാർഥിപട്ടികയിലെ പ്രമുഖരായ ശിഖ റായ് ഗ്രേറ്റർ കൈലാഷിലും അനിൽ വഷിഷ്ട് ബാബർപുരിലും ആണ് ജനവിധി തേടുന്നത്. ജെഡി-യു ബുരാരി മണ്ഡലത്തിലും എൽജെപി ഡിയോളി മണ്ഡലത്തിലുമായിരിക്കും മത്സരിക്കുക.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.