തൃ​ശൂ​ര്‍: കു​ന്നം​കു​ളം അ​ക്കി​ക്കാ​വി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. അ​ക്കി​ക്കാ​വ് സി​ഗ്ന​ലി​ന് സ​മീ​പ​ത്തെ ഹ​രി​ത അ​ഗ്രി ടെ​ക്ക് സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ഇ​ന്ന് രാ​ത്രി 8.15ന് ​ശേ​ഷ​മാ​ണ് സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. തീ​പി​ടി​ത്തം ഉ​ണ്ടാ​യ സ​മ​യ​ത്ത് സ്ഥാ​പ​ന​ത്തി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ന്നം​കു​ള​ത്ത് നി​ന്നു​ള്ള മൂ​ന്ന് യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​നാ സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ള്‍ വി​ല്പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മു​ക​ളി​ലെ നി​ല​യി​ലു​ള്ള ക​ട​യി​ൽ നി​ന്ന് തീ ​വ​ലി​യ രീ​തി​യ​ൽ ആ​ളി പ​ട​രു​ക​യാ​ണ്.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് കു​ന്നം​കു​ളം കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. സ്ഥാ​പ​നം അ​ട​ച്ച​തി​നു​ശേ​ഷം ആ​ണ് തീ​പി​ടി​ച്ച​ത്.