കടുവയുടെയും പുലിയുടെയും നഖവും പുലിപ്പല്ലുമായി വനംവകുപ്പ് ജീവനക്കാർ പിടിയിൽ
Thursday, January 16, 2025 6:09 PM IST
പാലക്കാട്: കടുവയുടെയും പുലിയുടെയും നഖവും പുലിപ്പല്ലുമായി വനം വകുപ്പ് വാച്ചറും താൽക്കാലിക വാച്ചറും അറസ്റ്റിൽ. പാലക്കാട് നെല്ലിയാമ്പതിയിലെ വനം വകുപ്പ് വാച്ചർ സുന്ദരൻ, പാലക്കയത്തെ താൽക്കാലിക വാച്ചർ സുരേന്ദ്രൻ എന്നിവരാണ് പിടിയിലായത്.
പാലക്കാട് പാലക്കയത്തെ പരിശോധനയിൽ 12 പുലിനഖം, 2 കടുവ നഖം, 4 പുലിപ്പല്ല് എന്നിവ വനംവകുപ്പ് ജീവനക്കാരിൽ നിന്ന് പിടികൂടി. വിൽപ്പനയ്ക്കായി ഇരുചക്ര വാഹനത്തിൽ എത്തിയ സമയത്താണ് തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസ് ഇരുവരെയും പിടികൂടിയത്.