എറണാകുളം പത്തടിപ്പാലത്ത് എടിഎമ്മിന് തീപിടിച്ചു
Thursday, January 16, 2025 5:07 PM IST
കൊച്ചി: എറണാകുളം പത്തടിപ്പാലത്ത് എടിഎമ്മിന് തീപിടിച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.
തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. എടിഎമ്മിലെ എസിയിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം.