അന്‍പതോളം വിദ്യാര്‍ഥിനികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; മനശാസ്ത്രജ്ഞന് അറസ്റ്റിൽ
Thursday, January 16, 2025 4:37 PM IST
നാഗ്പുര്‍: അന്‍പതോളം വിദ്യാര്‍ഥിനികളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച മനശാസ്ത്രജ്ഞന് അറസ്റ്റിൽ. നാഗ്പുരില്‍ ആണ് സംഭവം.
ഇയാള്‍ പീഡിപ്പിച്ച 27 കാരി പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തായത്. പ്രതിയുടെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ സഹായിച്ചതിന് ഇയാളുടെ ഭാര്യയുടെയും വനിതാ സുഹൃത്തിന്റെയും പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇവർ രണ്ടുപേരും ഒളിവിലാണ്. വ്യക്തിപരവും തൊഴില്‍പരവുമായ ഉയര്‍ച്ചയ്ക്ക് സഹായിക്കാമെന്നു പറഞ്ഞ് വിദ്യാര്‍ഥിനികളുമായി അടുപ്പം സ്ഥാപിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പ്രതി നിലവില്‍ മറ്റൊരുകേസില്‍ ശിക്ഷിക്കപ്പെട്ട് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ്.