പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് രാ​ജ്യ​ത്തെ പ്ര​മു​ഖ മ​ദ്യ ഉ​ൽ​പ്പ​ന്ന നി​ർ​മാ​ണ ക​മ്പ​നി ഒ​യാ​സി​സി​ന് ബ്രൂ​വ​റി ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​ത് ടെ​ൻ​ഡ​ർ അ​ട​ക്കം മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം​.ബി. രാ​ജേ​ഷ്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച ക​മ്പ​നി​ക്കാ​ണ് ടെ​ൻ​ഡ​ർ ന​ൽ​കി​യ​ത്. എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. എ​ക്സ്ട്രാ നൂ​ട്ര​ൽ ആ​ൽ​ക്ക​ഹോ​ൾ നി​ർ​മാ​ണ​ത്തി​നാ​യാ​ണ് അ​നു​മ​തി.

ഇ​ത് സം​സ്ഥാ​ന​ത്തെ മ​ദ്യ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. പ്ര​ദേ​ശ​ത്തും കൃ​ഷി​ക്കും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്കും ഇ​ത് കാ​ര​ണ​മാ​കും. എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. പ്ര​തി​പ​ക്ഷ ആ​രോ​പ​ണം സ്വ​ഭാ​വി​ക​മെ​ന്നും രാ​ജേ​ഷ് പ്ര​തി​ക​രി​ച്ചു.

ക​ഞ്ചി​ക്കോ​ട് എ​ഥ​നോ​ള്‍ പ്ലാ​ന്‍റ്, മ​ള്‍​ട്ടി ഫീ​ഡ് ഡി​സ്റ്റി​ലേ​ഷ​ന്‍ യൂ​ണി​റ്റ്, ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ ബോ​ട്ടി​ലിം​ഗ് യൂ​ണി​റ്റ്, ബ്രൂ​വ​റി, മാ​ള്‍​ട്ട് സ്പി​രി​റ്റ് പ്ലാ​ന്‍റ്, ബ്രാ​ണ്ടി/ വൈ​ന​റി പ്ലാ​ന്‍റ് എ​ന്നി​വ ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ് ഒ​യാ​സി​സ് കൊ​മേ​ര്‍​ഷ്യ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​ക്ക് മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി​യ​ത്.

അ​നു​മ​തി​ക്ക് പി​ന്നി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ്ര​തി​പ​ക്ഷ നേ​താ​വും രം​ഗ​ത്ത് വ​ന്നി​രു​ന്നു.