കോ​ഴി​ക്കോ​ട്: ക​ട​ന്ന​ൽ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. നാ​ദാ​പു​രം ആ​വോ​ലം സ്വ​ദേ​ശി പാ​ല​യ​നാ​ണ്ടി ഗോ​പാ​ല​ൻ (82) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് വീ​ടിനു സ​മീ​പ​ത്തു​നി​ന്ന് ഗോ​പാ​ല​ന് ക​ട​ന്ന​ൽ​കു​ത്തേ​റ്റ​ത്. ക​ട​ന്ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​യാ​ൾ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രാ​വി​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ക​ട​ന്ന​ലു​ക​ളു​ടെ കു​ത്തേ​റ്റ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​ർ ചി​കി​ത്സ​യി​ലാ​ണ്.