പി.വി. അൻവറിന്റെ പോലീസ് സുരക്ഷ പിൻവലിച്ചു
Thursday, January 16, 2025 2:39 PM IST
തിരുവനന്തപുരം: പി.വി. അൻവറിനും വീടിനും നൽകിയിരുന്ന പോലീസ് സുരക്ഷ പിൻവലിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുള്ള ആറ് പേരെയാണ് സർക്കാർ പിൻവലിച്ചത്. സുരക്ഷക്കായി വീടിന് സമീപം ഒരുക്കിയ പോലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു.
അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്. കഴിഞ്ഞ ദിവസമാണ് അൻവർ എംഎൽഎ സ്ഥാനം രാജിവച്ചത്.
നാല് ഗൺമാൻമാരായിരുന്നു അൻവറിന്റെ സുക്ഷക്കായി നിയമിച്ചിരുന്നത്. രണ്ട് ഗൺമാൻമാരെയും പോലീസുകാരെയുമാണ് ഒഴിവാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അൻവറിന് സുരക്ഷ ഏർപ്പെടുത്തിയത്.