കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ല്‍ കു​ടു​ങ്ങി ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി. ജ​സ്റ്റീ​സ് ശ​ശി​ധ​ര​ന്‍ ന​മ്പ്യാ​ര്‍​ക്കാ​ണ് 90 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ​ത്. ഷെ​യ​ര്‍ ട്രേ​ഡിം​ഗി​ലൂ​ടെ 850 ശ​ത​മാ​നം ലാ​ഭം വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്.

ജ​ഡ്ജി​യു​ടെ പ​രാ​തി​യി​ല്‍ തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍ പാ​ല​സ് പോ​ലീ​സ് കേ​സെ​ടു​ത്തു. ര​ണ്ട് പേ​രെ​യാ​ണ് കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. അ​യ​ന ജോ​സ​ഫ്, വ​ര്‍​ഷ സിം​ഗ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ്.

ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ത​ട്ടി​പ്പ്. ഈ ​ഗ്രൂ​പ്പി​ല്‍ ന​മ്പ​ര്‍ ചേ​ര്‍​ത്ത​തി​ന് ശേ​ഷം 850 ശ​ത​മാ​നം ലാ​ഭം വാ​ഗ്ദാ​നം ചെ​യ്തു.

ഇ​വ​ര്‍ ന​ല്‍​കി​യ പേ​യ്‌​മെ​ന്‍റ് ലി​ങ്ക് വ​ഴി ക​ഴി​ഞ്ഞ മാ​സം പ​ല ത​വ​ണ​യാ​യി പ​ണം കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ ബു​ധ​നാ​ഴ്ച തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍ പാ​ല​സ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. കേ​സ് കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സി​ന് കൈ​മാ​റും.