പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. ഇ​ല​വും​തി​ട്ട പോ​ലീ​സ് പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു കേ​സി​ലെ കു​റ്റാ​രോ​പി​ത​നു​ൾ​പ്പെ​ടെ​യാ​ണ് അ​ഞ്ചു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ ഒ​രാ​ളെ ചെ​ന്നൈ​യി​ൽ നി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്.

നാ​ല് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 30 കേ​സു​ക​ളാ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ഴി​പ്ര​കാ​രം നി​ല​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 52 പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​നി പി​ടി​കൂ​ടാ​നു​ള്ള​ത് ഏ​ഴു​പേ​രെ​യാ​ണ്. ഇ​തി​ൽ​അ​ഞ്ചു പേ​ർ ഇ​ല​വും​തി​ട്ട സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലു​ൾ​പ്പെ​ട്ട​വ​രാ​ണ്.

ഇ​വ​രെ മു​ഴു​വ​ൻ തി​രി​ച്ച​റി​ഞ്ഞ​താ​യും അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​ജി. വി​നോ​ദ് കു​മാ​ർ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​സം​ഘം മേ​ധാ​വി ഡി​ഐ​ജി അ​ജി​താ​ബീ​ഗം ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി സം​ഘ​ത്തി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഇ​തി​നി​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി ചൊ​വ്വാ​ഴ്ച റാ​ന്നി ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​ന്നി​യി​ൽ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.