വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്ത് വയസുകാരന് മരിച്ചു
Thursday, January 16, 2025 11:36 AM IST
ആലപ്പുഴ: അരൂരില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്ത് വയസുകാരന് മരിച്ചു. കോളോത്തുകുന്നില് അഭിലാഷിന്റെ മകന് കശ്യപ് ആണ് മരിച്ചത്.
വീടിന്റെ മുകളിലത്തെ നിലയിലെ ഊഞ്ഞാലില്‍ കുരുങ്ങിയാണ് മരണം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അരൂര്‍ സെന്റ് അഗസ്റ്റ്യന്‍സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് കശ്യപ്. കുമ്പളം സ്വദേശികളായ ഇവര്‍ അരൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്.