ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
Thursday, January 16, 2025 11:15 AM IST
ആലപ്പുഴ: ഇരുമ്പുപാലത്തിന് സമീപം കെഎസ്ആര്‍ടിസി ബസും പച്ചക്കറിയുമായി പോയ പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. പിക്കപ്പ് വാനിന്റെ മുകളിലിരുന്ന ചുമട്ടുതൊഴിലാളിക്ക് തെറിച്ചുവീണ് പരിക്കേറ്റു.
രണ്ട് ബസ് യാത്രക്കാര്‍ക്കും പരിക്കുണ്ട്. അഗ്നിരക്ഷാ സേന എത്തിയാണ് പിക്കപ്പ് വാന്‍ റോഡില്‍ നിന്ന് മാറ്റി ഗതാഗത തടസം ഒഴിവാക്കിയത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ വീണ് പച്ചക്കറികളും ഓയിലും നീക്കം ചെയ്തിട്ടുണ്ട്.