പെരിയ ഇരട്ടക്കൊലക്കേസ്; ഒൻപത് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
Sunday, January 5, 2025 10:07 AM IST
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റവാളികളായ ഒൻപതുപേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. വിയ്യൂർ അതീവ സുരക്ഷാജയിലിൽ നിന്നുമാണ് ഇവരെ മാറ്റിയത്.
കുറ്റവാളികളായ രഞ്ജിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്.
ഇന്ന് രാവിലെ 8.15 ന് വിയ്യൂരിൽ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി. കോടതി നിർദേശപ്രകാരമാണ് നടപടിയെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നു.