കണ്ണൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടി
Monday, January 6, 2025 2:43 PM IST
കണ്ണൂര്‍: ഇരിട്ടിക്ക് സമീപമുള്ള കാക്കയങ്ങാട് ജനവാസകേന്ദ്രത്തില്‍ പന്നി കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടി. മയക്കുവെടിവച്ചാണ് പുലിയെ പിടികൂടിയത്.
കാക്കയങ്ങാട് ടൗണിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പുലിയെ കയറില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്.
എന്നാല്‍ പുലി അക്രമാസക്തമായതിനാല്‍ ഇവര്‍ക്ക് അടുത്തേക്ക് ചെല്ലാനായില്ല. തുടർന്നാണ് മയക്കുവെടിവച്ച് പുലിയെ പിടികൂടാൻ തീരുമാനിച്ചത്.