മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ലെന്ന് രമേശ് ചെന്നിത്തല
Sunday, January 5, 2025 10:00 AM IST
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഈ ചര്‍ച്ച അനവസരത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ചര്‍ച്ചയാക്കേണ്ടതില്ല. എല്ലാ മത-സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് പോയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്. ജമാ അത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണോയെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.