ന്യൂ​ഡ​ൽ​ഹി: പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ സ്ഥാ​ന​മൊ​ഴി​യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി നി​ർ​ണാ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി അ​മേ​രി​ക്ക​ൻ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജേ​ക്ക് സ​ള്ളി​വ​ൻ ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ തു​ട​ങ്ങി​യ​വ​രു​മാ​യാ​കും അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തും.

ഉ​ഭ​യ​ക​ക്ഷി, പ്രാ​ദേ​ശി​ക, ആ​ഗോ​ള പ്ര​ശ്‌​ന​ങ്ങ​ളി​ൽ വി​പു​ല​മാ​യ ച​ർ​ച്ച​ക​ൾ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും. ഇ​ന്ത്യ - അ​മേ​രി​ക്ക ന​യ​ത​ന്ത്ര ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ള്ളി​വ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന് സാ​ധി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സ​ള്ളി​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​എ​സ് പ്ര​തി​നി​ധി സം​ഘ​ത്തി​ൽ മ​റ്റ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളും ഉ​ണ്ട്.

നി​ർ​ണാ​യ​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ യു​എ​സ് - ഇ​ന്ത്യ ഇ​നി​ഷ്യേ​റ്റീ​വ് ച​ർ​ച്ച​ക​ൾ​ക്കാ​യാ​ണ് സം​ഘം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വി​ക​സ​ന​ത്തി​ന് വേ​ണ്ടി ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് 2023 ജ​നു​വ​രി​യി​ൽ വാ​ഷിം​ഗ്ട​ണി​ൽ ആ​രം​ഭി​ച്ച ച​ർ​ച്ച​ക​ളു​ടെ മൂ​ന്നാം പ​തി​പ്പാ​ണി​ത്.