വിമാനത്താവളത്തിൽ സിഐഎസ്എഫ് ജവാൻ സ്വയം വെടിവച്ച് ജീവനൊടുക്കി
Sunday, January 5, 2025 1:24 AM IST
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ജവാൻ സ്വയം വെടിവച്ച് ജീവനൊടുക്കി.
ജയ്പുർ സ്വദേശി കിഷൻ സിംഗ്(32) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വിമാനത്താവളത്തിലെ ശുചിമുറിയിൽ വച്ച് ഇയാൾ സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വയറിൽ വെടിവയേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കനായില്ല.2015ൽ സിഐഎസ്എഫിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച കിഷൻ സിംഗിന് 2022ൽ പോലീസ് സബ് ഇൻസ്പെക്ടറായി സ്ഥനം കയറ്റം ലഭിച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷമായി ഇദ്ദേഹം സൂറത്ത് എയർപോർട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. കിഷൻ സിംഗ് ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല.