വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കം;14 കാരനെ കുത്തിക്കൊന്നു
Saturday, January 4, 2025 9:32 PM IST
ന്യൂഡൽഹി: സ്കൂളിന് പുറത്ത് വച്ച് വിദ്യാർഥിയെ കുത്തിക്കൊന്നു. ഇഷു ഗുപ്ത (14) ആണ് മരിച്ചത്. ഡൽഹിയിലെ രാജ്കിയ സർവോദയ ബാല വിദ്യാലയ നമ്പർ-2 ന് പുറത്തായിരുന്നു സംഭവം.
ഇഷു ഗുപ്തയും മറ്റ് ചില വിദ്യാർഥികളും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃഷ്ണ എന്ന വിദ്യാർഥിയും നാലു കൂട്ടാളികളും ചേർന്ന് സ്കൂൾ ഗേറ്റിന് പുറത്ത് വച്ച് ഇഷുവിനെ ആക്രമിക്കുകയായിരുന്നു.
ഇതിനിടെ ഇഷു ഗുപ്തയുടെ വലത് തുടയിൽ കത്തി കുത്തിക്കയറ്റുകയായിരുന്നു. നിലവിൽ ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.