കായിക മേളയില്‍ സ്കൂളുകളെ വിലക്കിയ തീരുമാനം പിന്‍വലിക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
Saturday, January 4, 2025 8:47 PM IST
തിരുവനന്തപുരം: കായിക മേളയില്‍ സ്കൂളുകളെ വിലക്കിയ തീരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് കത്തയച്ചു. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് ഏകാധിപത്യവും ഫാഷിസവുമാണെന്ന് സതീശൻ പറഞ്ഞു.
ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതു സ്വാഭാവികമാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ അതിനെയൊക്കെ സഹിഷ്ണുതയോടെയാണ് സമീപിക്കേണ്ടത്എന്ന് കത്തിൽ പറയുന്നു.
പൊതുവിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് എത്രയോ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്കിയ ആളാണ്. എത്രയോ കാലം വിദ്യാര്‍ഥി സംഘടനയെ നയിച്ചു.
പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് വരികയും ചെയ്ത അങ്ങ് മന്ത്രിയായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ട് സ്കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കി.