തി​രു​വ​ന​ന്ത​പു​രം: പൂ​വ​ച്ച​ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ക​ത്തി​ക്കു​ത്ത്. പൂ​വ​ച്ച​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലാ​ണ് ക​ത്തി​ക്കു​ത്ത് ഉ​ണ്ടാ​യ​ത്.

അ​സ്‌​ലം എ​ന്ന വി​ദ്യാ​ർ​ഥി​ക്കാ​ണ് കു​ത്തേ​റ്റ​ത്. കുട്ടിയുടെ ശ്വാസകോശത്തിന് കുത്തേറ്റിട്ടുണ്ട്. അ​സ്‌​ലം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് എ​ന്നാ​ണ് വി​വ​രം.

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ അ​സ്‌​ല​മി​നെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​യ നാ​ലു​പേ​ര്‍ ചേ​ർ​ന്ന് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ കാ​ട്ടാ​ക്ക​ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.