ഐഎസ്എൽ: എഫ്സി ഗോവയ്ക്ക് തകർപ്പൻ ജയം
Saturday, January 4, 2025 7:23 PM IST
ഭുവനേഷ്വർ: ഐഎസ്എല്ലിൽ എഫ്സി ഗോവയ്ക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഒഡീഷ എഫ്സിയെ തകർത്തു.
ഗോവയ്ക്ക് വേണ്ടി ബ്രൈസൺ ഫെർണാണ്ടസ് രണ്ട് ഗോളുകളും ഉദാന്ത സിംഗ് ഒരു ഗോളും നേടി. ഒഡീഷ താരം അമെയ് റനവഡെയുടെ സെൽഫ് ഗോളും ഗോവയുടെ ഗോൾപട്ടികയിലുണ്ട്.
അഹ്മദ് ജാഹുവും ജെറി മവ്മിതാംഗയും ആണ് ഒഡീഷയ്ക്കായി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ഗോവയ്ക്ക് 25 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഗോവ.