എ​റ​ണാ​കു​ളം: കൊ​ച്ചി​യി​ലെ ഫ്ല​വ​ർ ഷോ​യ്ക്കി​ടെ വീ​ട്ട​മ്മ വീ​ണ് കൈ ​ഒ​ടി​ഞ്ഞ സം​ഭ​വ​ത്തി​ൽ സം​ഘാ​ട​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ജി​സി​ഡി​എ, എ​റ​ണാ​കു​ളം അ​ഗ്രി-​ഹോ​ർ​ട്ടി ക​ൾ​ച്ച​ർ സൊ​സൈ​റ്റി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്.

പ​രി​ക്കേ​റ്റ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. മ​റൈ​ന്‍​ഡ്രൈ​വി​ൽ ഫ്ല​വ​ർ​ഷോ​യ്ക്കി​ടെ പ​ല​ക​യി​ല്‍ തെ​ന്നി​വീ​ണാ​ണ് വീ​ട്ട​മ്മ​യു​ടെ കൈ ​ഒ​ടി​ഞ്ഞ​ത്. ക​ട​വ​ന്ത്ര സ്വ​ദേ​ശി​നി ബി​ന്ദു ജോ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഫ്ല​വ​ർ​ഷോ ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് വെ​ള്ളം വീ​ണ് ചെ​ളി നി​റ​ഞ്ഞി​രു​ന്ന​തി​നാ​ല്‍ അ​തി​ന് മു​ക​ളി​ല്‍ പ്ലൈ​വു​ഡ് പ​ല​ക​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. ഈ ​പ്ലൈ​വു​ഡ് പ​ല​ക​യി​ല്‍ ഇ​വ​ർ തെ​ന്നി​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ഫ്ല​വ​ർ​ഷോ നി​ര്‍​ത്തി​വെ​ച്ചു.